തേക്ക് മരം -പുനർലേലം/ക്വട്ടേഷൻ - 17/10/2026 പകല്‍ 11.30 ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾക്ക് tender.lsgkerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക(window no: G284630/2026)
ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ എസ് സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്‌തു

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ 2025-26 വർഷം ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിഭാഗത്തിൽപെട്ട 20  വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഉത്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഒ മഹേശ്വരി നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി കവിതാദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത ജോൺ സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീമചന്ദ്രൻ വാർഡ് മെമ്പർമാരായ ശ്രീ. ഷിബു പി, ശ്രീമതി. തങ്കമണി പി, ശ്രീ. സന്തോഷ്‌ വർഗീസ്, ശ്രീ.  എൻ ശ്രീകുമാർ, ശ്രീമതി. ഷീജ ആർ, ശ്രീമതി. ഷീജ എ,ശ്രീ വിജിൻകുമാർ, ശ്രീ. ശ്യാം രാജ്, ശ്രീ. നജീം എ, സെക്രട്ടറി ശ്രീ. ബിജുകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി. വിജോയ് മാത്യു നന്ദി അറിയിച്ചു.

laptop