കാഞ്ഞിരംവിള ദേവിക്ഷേത്രം

കൊല്ലം ജില്ലയിൽ ചാത്തന്നൂരിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് കാഞ്ഞിരംവിള ഭഗവതി ക്ഷേത്രം. ഭഗവതിയായ ഭദ്രകാളി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം രണ്ട് കൊടിമരങ്ങളുള്ള രണ്ട് ശ്രീകോവിലുകളുമായി സമുച്ചയത്തിൽ അത്യന്തം പ്രസിദ്ധമാണ്. ദുർഗ്ഗാദേവിയേയും ഭദ്രാദേവിയേയും ശ്രീകോവിലുകളിൽ ആരാധിക്കുന്നു. ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ബ്രഹ്മരക്ഷസ്സ്, സർപ്പത്താന്മാർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കൂടാതെ, ശ്രീനാരായണ ഗുരുദേവനും ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു.

കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റാണ് ഈ ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. ചാത്തന്നൂരിലെ ഈ ക്ഷേത്രം ഒരു സുപ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്. മകരമാസത്തിലാണ് മകരഭരണി തിരുവത്സവം ആഘോഷിക്കപ്പെടുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മകരഭരണി തിരുവാറാട്ട് മഹോത്സവവും ചാത്തന്നൂർ പൂരവും ഇവിടെ നടത്തപ്പെടുന്നു. കരുണമയികളായ ശക്തി സ്വരൂപിണികളായി കാഞ്ഞിരംവിള ശ്രീഭഗവതിമാർ ദേശത്തിൻറെയും ഭക്തരുടെയും സംരക്ഷകരായി നിലകൊള്ളുന്നുവെന്നും ഇവരുടെ കൃപാകടാക്ഷവും അനുഗ്രഹവും ദേശവാസികൾ അഭിവന്ദിക്കുന്നു.

temple