തുമ്പൂർമുഴി ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി പ്രകാരം ചാത്തന്നൂർ എസ്.എം.വി. യു.പി. സ്കൂളിൽ സ്ഥാപിച്ച തുമ്പൂർമുഴി ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ബഹു. പ്രസിഡന്റ് ശ്രീമതി. ഒ.മഹേശ്വരി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കവിത പി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആശ റാണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീമചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഗീതാ ജോൺ, ശ്രീ.ഷിബു പി, ശ്രീ.ശ്യാം രാജ്, ശ്രീ.സന്തോഷ് വർഗീസ്, ശ്രീ വിജിൻ കുമാർ.ടി, ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.