The deadline for completing the 'mustering' process via Akshaya centers has been extended to October 31, 2026, for all social security and welfare fund pension beneficiaries whose pensions were sanctioned before December 31, 2025.
മാർക്കറ്റ് നിർമ്മാണം

May 22, 2026

കേരളസംസ്ഥാന തീരദ്ദേശവികസന കോർപ്പറേഷൻ മുഖേനയാണ് പ്രസ്തുത മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. മത്സ്യ വിപണന ഔട്ട്ലെറ്റുകൾ, ഇറച്ചിക്കടകൾ, ലേലഹാൾ, പച്ചക്കറികടകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.മത്സ്യ തൊഴിലാളികളും വിൽപ്പനക്കാരും മത്സ്യ ഉപഭോക്താക്കളും, വ്യാപാരികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.2026 മാർച്ച് 11 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിൽ വച്ച് ജി. എസ്. ജയലാൽ എം. എൽ. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽബഹു. മന്ത്രിമാരായ സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ എക്സിക്യൂറ്റീവ് എഞ്ചിനീയർ ശിലു റിപ്പോർട്ട് സമർപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ദിലീപ്കുമാർ,  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജു. ജി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാവാണി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമാ ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ദസ്തകീർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലാൽ ചിറയത്ത്ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് താഴം വാർഡ് മെമ്പറായ ജയപ്രിയ.എ, മറ്റ് അംഗങ്ങളായ ഷിബു. പി, തങ്കമണി. പി, സന്തോഷ് വർഗീസ്,സിസിമോൾ. എം , നിർമ്മല വർഗീസ്, ജയലക്ഷ്മി. ആർ. എസ് , ശ്രീകുമാർ. എൻ, ഷിജ. ആർ,  ഷിജ. എ ,  ദിനേശ് കുമാർ. ആർ, വിജിൻ കുമാർ. ടി,ശ്യാമരാജ്. എസ് , നജിം. എ RSCB പ്രസിഡൻറ്, ചാത്തന്നൂർ ആർ. ഗോപാലകൃഷ്ണനായർ, ചാത്തന്നൂർ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ചാത്തന്നൂർ മുരളി, സി.പി.ഐ.(എം) ചാത്തന്നൂർ ഏരിയ സെക്രട്ടറി  പി. വി. സത്യൻ, സി.പി.ഐ. ചാത്തന്നൂർ മണ്ഡലം അസി. സെക്രട്ടറി അഡ്വ. കെ. എസ്. ഷൈൻ, ഐ.എൻ.സി. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജൻ, ബി.ജെ.പി. തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി. ബി. ഗോപകുമാർ, കേരള വ്യാപാരി വ്യവസായി സമിതി, കൊല്ലം ജില്ലാ പ്രസിഡന്റ് കെ. കെ. നിസാർ , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം. ഷരീഫ്, സി.ഡി.എസ് ചെയർപേഴ്സൺ സിനി അജയൻ ആശംസകൾ അർപ്പിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാദേവി. പി നന്ദി രേഖപ്പെടുത്തി

കിഫ്ബി