The deadline for completing the 'mustering' process via Akshaya centers has been extended to October 31, 2026, for all social security and welfare fund pension beneficiaries whose pensions were sanctioned before December 31, 2025.
ലഹരിക്കെതിരെ കൈകോർക്കാം; ചാത്തന്നൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’

ചാത്തന്നൂർ: ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുന്നതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ മഹേശ്വരി.ഒ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തി ക്യാമ്പയിനിന് തുടക്കം കുറിച്ചു. ലഹരി ഉപയോഗവും ലഹരി വ്യാപനവും തടയുന്നതിനൊപ്പം യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയിൽ നിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

കേരള സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള പോലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന ക്യാമ്പയിനിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളായി പ്രതിജ്ഞ ചൊല്ലി

“ഞാൻ എന്റെ നാടിന്റെ കാവലാൾ” എന്ന സന്ദേശമുയർത്തി ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.

ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനും കുട്ടികളിലും യുവാക്കളിലും ലഹരിവിരുദ്ധ ബോധം വളർത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും. “ലഹരിക്കെതിരെ കൈകോർക്കാം, ഏവർക്കും സ്വാതന്ത്ര്യം…” എന്ന സന്ദേശത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്. തുടർ ദിവസങ്ങളിൽ വാർഡ്തലത്തിൽ സ്പെഷ്യൽ ഗ്രാമസഭകൾ കൂടുന്നതിനും വാർഡ് തലത്തിൽ വാരിയേഴ്സ്മാരെ തെരഞ്ഞെടുത്ത് ബാഡ്ജുകൾ വിതരണം ചെയ്തു. ഒപ്പറേഷൻ തൂഷാൻ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

Operation Toofan