കാഴ്ചപ്പാടും ദൗത്യവും
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് – കാഴ്ചപ്പാടുകൾ
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങൾക്ക് നിരന്തരവും ഭരണസമിതി അംഗീകരിച്ചതുമായ എല്ലാ വികസന പ്രവർത്തനങ്ങളും, സർക്കാർ പദ്ധതികളും ഭരണ സമിതിയുടെയും ജീവനക്കാരുടെയും സഹകരണത്തോടെ സമയബന്ധിതമായും കാര്യക്ഷമമായും പൂർണതയായി സമർപ്പണത്തോടെ സേവനങ്ങൾ യാഥാർത്ഥ്യ ജനങ്ങളിൽ എത്തിച്ച് അവരുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പാക്കി അതത് തുടർച്ചയായ പ്രവർത്തനത്തിലൂടെ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുവാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് – ദൗത്യം
- സേവനാവകാശ നിയമം 2012, പഞ്ചായത്തുമായി ബന്ധപ്പെട്ട സേവനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും ജനങ്ങളിൽ എത്തിച്ച് സംതൃപ്തി ഉറപ്പാക്കുക.
- ഹരിത ചട്ടം പാലിച്ച് ശുചിത്വമുള്ള മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് നിർമ്മാർജനവും ഉറപ്പുവരുത്തുക.
- പഞ്ചായത്തിന്റേതായ നികുതികളും ഫീസുകളും 100% പിരിച്ചെടുത്തു സാമ്പത്തിക ഭദ്രതയുടെ സുസ്ഥിര വികസനം ഉറപ്പുവരുത്തുക.
- പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ആസ്തി സംരക്ഷണത്തിനുമായി വിവിധ ഗ്രൂപ്പുകൾ രൂപീകരിച്ച് വർക്ക്‌ഷോപ്പുകൾ വഴി ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
- സഭകളിലെ 100% പൊതുജന സാന്നിധ്യം ഉറപ്പുവരുത്തുക.
- പഞ്ചായത്തിന്റേതായ കെട്ടിടങ്ങളിലെ 100% റോഡുകളും മെയിന്റനൻസ്/ടാപ്പ് ജോലികൾ പൂർത്തിയാക്കുക.
- പരിസ്ഥിതി സൗഹൃദ രീതിയിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
- വിദ്യാലയങ്ങളിൽ പ്രായോഗികമായ ശുചിത്വ സംവിധാനങ്ങൾ ഉറപ്പാക്കുക.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ കൂടുതൽ ജനസാന്നിധ്യം ഉറപ്പാക്കി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
- വികസന പദ്ധതികളിൽ ഉൾപ്പെടുത്തി തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുക.