ഒറ്റ നോട്ടത്തില്‍

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ഇത്തിക്കര ബ്ലോക്കിൽ 1953 ൽ രൂപ്പെട്ടത്താണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്. നിലവിൽ 19 വാർഡുകളാണ് ഉളളത്. 18.568 ച.കി.മീ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസ്സസ് പ്രകാരം ആകെ ജനസംഖ്യ 28585 ആണ്. അതിൽ 13239 പുരഷന്മാരും 15057 സ്ത്രീകളുമാണ് ഉളളത്. 1643/ച.കിമി ജനസാന്ദ്രത ഉളള ടി പഞ്ചായത്ത് 98.62സാക്ഷരത കൈവരിച്ചിട്ടുണ്ട്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്‍റെ വടക്ക് ഭാഗം ഇത്തിക്കരയാറും കിഴക്ക് ഭാഗം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തും തെക്ക്ഭാഗം ചിറക്കര ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ഭാഗം ഇത്തിക്കരയാറുമായിട്ടാണ് അതിർത്തി പങ്കിട്ടിരിക്കുന്നത്. 

അക്ഷാംശം      :          8o49’ 30” N – 8o 52’ 30” N

രേഖാംശം         :           76o40’ 30” E – 76o 43’ 30” E